കേരളത്തിലെ ഏറ്റവും വലിയ സൂപ്പർപ്ളക്സ് ഇനി തലസ്ഥാനത്ത്; ഡിസംബർ 5 മുതൽ പ്രവർത്തനം ലുലു മാളിൽ

IMG-20221125-WA0008

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ പ്രീമിയം സിനിമാ പ്രദർശന കമ്പനിയായ പിവിആർ സിനിമാസിന്റെ കേരളത്തിലെ ആദ്യത്തെ സൂപ്പർപ്ളക്സ് തിരുവനന്തപുരം ലുലു മാളിൽ. പന്ത്രണ്ട് സ്ക്രീനുകളാണ് ലുലു മാളിലെ സൂപ്പർപ്ളക്സിലുള്ളത്.പിവിആർ ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ അജയ് ബിജിലി, പിവിആർ ലിമിറ്റഡ് ജോയിന്റ് മാനേജിംഗ് ഡയറക്ടർ സഞ്ജീവ് കുമാർ ബിജിലി, ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ യൂസഫ് അലി എംഎ എന്നിവർ ചേർന്ന് സൂപ്പർപ്ളക്സ് ഉത്ഘാടനം ചെയ്തു. ഇക്കാര്യം പ്രഖ്യാപിച്ചത്. 2022 ഡിസംബർ 5 മുതൽ സിനിമാ പ്രദർശനം ആരംഭിക്കും.

ഏറ്റവും നൂതന സിനിമാ അനുഭവം പ്രേഷകർക്ക് സമ്മാനിക്കുന്ന 12-സ്‌ക്രീന്‍ സൂപ്പർപ്ളക്സാണ് തലസ്ഥാനത്ത് പ്രവർത്തനം ആരംഭിക്കുന്നത്. IMAX, 4DX തുടങ്ങിയ അന്താരാഷ്ട്ര ഫോർമാറ്റുകളിൽ ഇവിടെ സിനിമ ആസ്വദിക്കാൻ കഴിയും.ആകെയുളള 12 സ്‌ക്രീനുകളില്‍ 2 എണ്ണം PVR-ന്റെ ലക്ഷ്വറി സക്രീൻ വിഭാഗമായ LUXE കാറ്റഗറിയിലാണ്.മറ്റ് 8 സ്‌ക്രീനുകളിലും അവസാന നിരയിൽ റിക്ലൈൻ സീറ്റുകൾ ഉൾപ്പടെയുളള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.ഈ സമാരംഭത്തോടെ, തിരുവനന്തപുരം നഗരത്തിൽ പിവിആറിന്റെ സ്ക്രീനുകൾ 14 വർധിക്കും. രണ്ട് പ്രോപ്പർട്ടികളിലായിട്ടാണ് ഈ 14 സ്ക്രീനുകൾ. കേരളത്തിലാകെ 4 സ്ഥലങ്ങളിൽ 27 സ്‌ക്രീനുകളായും പിവിആറിന്റെ സാന്നിധ്യം ഉയരും. ദക്ഷിണേന്ത്യയിൽ 50 പ്രോപ്പർട്ടികളിലായി 311 സ്‌ക്രീനുകളാണ് പിവിആർ സിനിമാസിനുളളത്.

തിരുവനന്തപുരം അന്താരാഷ്ട്ര എയർപോർട്ടിന് സമീപം സ്ഥിതി ചെയ്യുന്ന ലുലു പി വിആറിൽ 1739 പ്രേക്ഷകർക്കുള്ള ഇരിപ്പിടമാണ് ഒരുക്കിയിരിക്കുന്നത്. രാജ്യാന്തര നിലവാരമുള്ള അൾട്രാ-ഹൈ റെസലൂഷൻ 2K RGB+ ലേസർ പ്രൊജക്ടറും, പ്ലഷ് റിക്ലൈനർ സീറ്റുകളുമുള്ള കേരളത്തിലെ ആദ്യത്തെ സൂപ്പർപ്ളക്സാണ് ലുലു മാളിൽ പിവിആർ ഒരുക്കിയിരിക്കുന്നത്. നൂതന ഡോള്‍ബി 7.1 ഇമ്മേഴ്സീവ് ഓഡിയോയും നെക്സ്റ്റ്-ജെന്‍ 3D സാങ്കേതികവിദ്യയുമാണ് മറ്റോരു പ്രത്യേകത.

സിനിമ ആസ്വാദനം അതിവിശാലമാക്കുന്ന വിധത്തിലാണ് മൾട്ടി-ഫോർമാറ്റ് ഓഡിറ്റോറിയങ്ങൾ രൂപകൽപന ചെയ്തിരിക്കുന്നത്. ന്യൂഡൽഹി, ബെംഗളൂരു, നോയിഡ എന്നിവിടങ്ങളിലെ വിജയത്തിന് ശേഷം രാജ്യത്തെ നാലാമത്തെ പിവിആർ സൂപ്പർപ്ളക്സാണ് തിരുവനന്തപുരത്ത് ആരംഭിക്കുന്നത്.

 

“ലുലു ഗ്രൂപ്പുമായി സഹകരിച്ച് കേരളത്തിൽ ഒരിക്കൽ കൂടി മികച്ച സിനിമാ അനുഭവം ഒരുക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് പിവിഅർ ലിമിറ്റ്ഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ. അജയ് ബിജ്ലി പറഞ്ഞു. പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്ന വമ്പിച്ച പിന്തുണയാണ് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സിനിമാറ്റിക് അനുഭവം ലോകനിലവാരത്തിലേക്ക് കൊണ്ടുവരാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നത്. വൻനിര സിനിമകളാണ് വരാനിരിക്കുന്നത് എന്നതും, പ്രേക്ഷകരുടെ ആവേശവും പ്രതീക്ഷയും വാനോളമാണ് എന്നതും കണക്കിലെടുക്കുമ്പോൾ ഞങ്ങളുടെ ശ്രമങ്ങളും ആശയങ്ങളും സിനിമ ആസ്വാദകർ തിരിച്ചറിയുമെന്ന ഉത്തമ വിശ്വാസമുണ്ട്”

തിരുവനന്തുപത്തെ ലുലു മാളിലേക്ക് പിവിആർനെ, പ്രത്യേകിച്ച് കേരളത്തിലെ ആദ്യത്തെ സൂപ്പർപ്ളക്സിനെ സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാനു മാനേജിംഗ് ഡയറക്ടറുമായ ശ്രീ. എം.എ.യുസഫ് അലി പറഞ്ഞു.”നവ്യാനുഭവം ഒരുക്കാനാണ് എല്ലായിപ്പോഴും ഞങ്ങളുടെ ശ്രമം. IMAX ഉൾപ്പെടുന്ന ഈ പതിയ പിവിആർ സൂപ്പർപ്ളെക്സ് തലസ്ഥാന നഗരത്തിലെ എല്ലാ തമാസക്കാർക്കും വിനോദ സഞ്ചാരികൾക്കും ഏറ്റവും മികച്ച വിനോദ കേന്ദ്രമെന്ന നിലയിൽ ഞങ്ങളുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കും. പിവിആറിന്റെ ലോഞ്ചിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന തിരുവനന്തപുരത്തെ സിനിമ പ്രേമികൾക്കിടയിൽ ആദ്യ ദിവസം തന്നെ ഈ സംരംഭം സൂപ്പർ ഹിറ്റാകുമെന്ന് എനിക്ക് ഉറപ്പുണ്ട്’.

ആധുനികസൗര്യങ്ങളും ആഡംബരവും പ്രതിഫലിപ്പിക്കുന്ന സമകാലിക ശൈലിയിലാണ് സൂപ്പർപ്ലക്സ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഫോയറിൽ മധ്യഭാഗത്തായി സ്ഥാപിച്ചിരുക്കുന്ന ഫ്‌ളോട്ടിംഗ് ഐലൻഡ് ഇഫക്റ്റ് തിയറ്ററിന് പുറത്തും ദ്യശ്യവിരുന്നൊരുക്കും. സെലിബ്രിറ്റി ഷെഫ് സാറാ ടോഡ് ഒരുക്കുന്ന വിഭവങ്ങളാണ് ലക്ഷ്വറി സക്രീനുകളായ LUXE യുടെ മുഖ്യആകർഷണം. ഓഡിറ്റോറിയങ്ങളുടെ പാർശ്വഭിത്തികൾ ‘V’ മാതൃകയിലാണന്നതെന്നും തിയറ്റർ അനുഭവം വിത്യസതമാക്കുന്നു. കൂടാതെ IMAX, LUXE വിഭാഗങ്ങളിൽ പ്രത്യേക വ്യക്തിഗത ലോഞ്ചുകളും ഉണ്ട്. പ്രഗത്ഭരായ അഭിനേതാക്കളുടെയും അഭിനേത്രിമാരുടേയും ക്യൂറേറ്റ് ചെയ്ത കലാസൃഷ്ടികൾ ഈ ലോഞ്ചുകളെ അത്യാകർഷകങ്ങളാക്കുന്നു.

ദക്ഷിണേന്ത്യയിൽ പിവിആറിന്റെ സാന്നിധ്യം വിപുലമാക്കുന്നതിന്റെ ചുവട് പിടിച്ചാണ് തിരുവനന്തപുരത്ത് ആദ്യത്തെ സുപ്പർപ്ളേക്സ് സ്ഥാപിച്ചതെന്ന് പിവിആർ ജോയിന്റ് മാനേജിങ് ഡയറക്ടർ സഞ്ചീവ് കുമാർ ബിജിലി അറിയിച്ചു. “പിവിആറിന്റെ വളർച്ചയ്ക്ക് ഒരു പാട് സാധ്യതയും സഹകരണവും കേരളത്തിൽ നിന്ന് പ്രതീക്ഷിക്കുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും നൂതനമായ പിവിആർ സിനിമാശാലകളിൽ ഒന്നായി തലയുയർത്തി നിൽകുന്ന തിരുവനന്തപുരത്തെ ലുലു പിവിആർ, ഒരു സമഗ്രമായ ചലച്ചിത്രാനുഭവത്തിന് സാക്ഷ്യം വഹിക്കുന്നതിൽ ഞങ്ങൾ ആവേശഭരിതരാണ്.തിരുവനന്തപുരത്തും തുടങ്ങിയതോടെ 2022-23 സാമ്പത്തിക വർഷം 76 നഗരങ്ങളിലെ (ഇന്ത്യയിലേയും ശ്രീലങ്കയിലേയും) 176 പ്രോപ്പർട്ടികളിൽ 876 സ്‌ക്രീനുകളുള്ള പിവിആർ അതിന്റെ വളർച്ച കുടുതൽ ശക്തിപ്പെടുത്തിയിരിക്കുകയാണ്.

 

 

 

 

പിവിആർ ലിമിറ്റഡിനെക്കുറിച്ച്

 

വ്യത്യസ്ത അഭിരുചികളുള്ള പ്രേക്ഷകർക്ക് മികച്ച സിനിമാ അനുഭവം നൽകുന്നതിനായി സമർപ്പിച്ചിരിക്കുന്ന ഫിലിം എക്സിബിഷൻ ബിസിനസിലെ ഇന്ത്യയിലെ ലീഡേഴ്സാണ് പിവിആർ. നിലവിൽ 76 നഗരങ്ങളിലായി (ഇന്ത്യയിലെയും ശ്രീലങ്കയിലെയും) 176 പ്രോപ്പർട്ടികളിലായി 876 സ്‌ക്രീനുകൾ, പ്രതിവർഷം 100 ദശലക്ഷത്തിലധികം ആസ്വാദകർക്ക് സേവനം നൽകുന്നു.

 

1997ൽ സ്ഥാപിതമായതു മുതൽ വീടിന് പുറത്ത് വിനോദം ആസ്വദിക്കുന്ന രീതിതന്നെ പുനനിർവ്വചിക്കുകയാണ് പിവിആർ. ശിശു സൗഹാർദ്ദ സിനമാ പ്രദർശനശാലകൾ, ഏറ്റവും പുതിയ സ്‌ക്രീനിംഗ് ടെക്‌നോളജി, മികച്ച ശബ്ദ സംവിധാനങ്ങൾ, എഫ് & ബി ഓഫറുകളുടെ വിപുലമായ ശ്രേണി, പ്രാദേശിക സിനിമാ പ്രേക്ഷകർക്കായി വൈവിധ്യമാർന്ന ഉള്ളടക്കം തുടങ്ങിയവ പി വി ആറിന്റെ സവിശേഷതകളാണ്. Dirctor’s Cut, LUXE, Sapphire, IMAX, 4DX, P[XL], Playhouse and PVR Onyx തുടങ്ങി വൈവിദ്യമാർന്ന പ്രീമിയം സ്ക്രീൻ വിഭാഗങ്ങളുടെ ഒരു നിര സിനിമ സേനങ്ങളാണ് പിവിആർ വാഗ്ദാനം ചെയ്യുന്നത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!