തിരുവനന്തപുരം: എല്‍.ഡി.എഫിന്റെ രാജ്ഭവന് മാര്‍ച്ചില്‍ പങ്കെടുത്ത സർക്കാർ ഉദ്യോഗസ്ഥര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ്. സര്‍വീസ് ചട്ടം ലംഘിച്ചതിന് നടപടിയെടുക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കാനാണ് ചീഫ് സെക്രട്ടറി ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് അയച്ചത്.രാജ്ഭവന് മാര്‍ച്ചില്‍ പങ്കെടുത്തവരുടെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം ബി.ജെ.പി. പുറത്തുവിട്ടിരുന്നു. മാര്‍ച്ചില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുത്തെങ്കില് എന്ത് നടപടി സ്വീകരിച്ചെന്ന് രാജ്ഭവന് ചീഫ് സെക്രട്ടറിയോട് ആരായുകയും ചെയ്തിരുന്നു.