വിഴിഞ്ഞം തുറമുഖനിര്‍മാണം പുനരാരംഭിക്കാന്‍ശ്രമം; സംഘര്‍ഷം

IMG_20221126_150927

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖനിർമ്മാണത്തിതെതിരെ ഇന്നും പ്രതിഷേധം. പോലീസുമായി സമരക്കാർ ഏറ്റുമുട്ടിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. പദ്ധതിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലും ഏറ്റുമുട്ടലുണ്ടായി.പോലീസിന് നിയന്ത്രിക്കാൻ കഴിയാത്തതരത്തിലുള്ള ആൾക്കൂട്ടമാണ് സംഘർഷത്തിലുണ്ടായിരുന്നത്. പോലീസുകാർ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. സംഭവസ്ഥലത്ത് കൂടുതൽ പോലീസുകാരെ നിയോഗിച്ചു.രാവിലെ പത്തരയോടെ തുറമുഖനിർമ്മാണം പുനരാരംഭിക്കാനുള്ള നീക്കമുണ്ടായി. ടോറസ് ലോറിയിൽ നിർമ്മാണസാമഗ്രികൾ എത്തിച്ചപ്പോൾ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലുള്ള സമരക്കാർ തടയുകയായിരുന്നു. പിന്നാലെ, തുറമുഖ നിർമ്മാണത്തെ അനുകൂലിക്കുന്നവർ ലോറി തടയരുതെന്ന ആവശ്യവുമായി രംഗത്തെത്തി. ഇത് സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!