വിഴിഞ്ഞത്ത് സംഘര്‍ഷാവസ്ഥ

IMG_20221127_204015_(1200_x_628_pixel)

തിരുവനന്തപുരം: വിഴിഞ്ഞം പൊലീസ് സ്റ്റേഷനു മുന്നിൽ സംഘർഷാവസ്ഥ. കസ്റ്റഡിയിലെടുത്ത ചെയ്ത 5 പേരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് വിഴിഞ്ഞം തുറമുഖ വിരുദ്ധ സമിതി പ്രവർത്തകർ സ്റ്റേഷൻ വളഞ്ഞു. സമരക്കാർ രണ്ടു പൊലീസ് ജീപ്പ് മറിച്ചിട്ടു. പൊലീസ് വാൻ തടഞ്ഞു. പൊലീസുകാർ അടക്കമുള്ളവർക്ക് സംഘർഷത്തിൽ പരുക്കേറ്റുവെന്നാണ് വിവരം.കസ്റ്റഡിയിൽ എടുത്തവർ നിരപരാധികളാണെന്നും വിട്ടയ്ക്കണമെന്നുമാണ് സമരക്കാരുടെ ആവശ്യം. വൈദികർ അടക്കമുള്ളവരാണ് പ്രതിഷേധവുമായി എത്തിയത്. പൊലീസ് സ്റ്റേഷനുമുന്നിൽ സമരക്കാർ തടിച്ചുകൂടി. നിരവധിപ്പേർ സ്ഥലത്തേക്ക് എത്തുന്നുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular