ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ കോടാലി കൊണ്ട് വെട്ടിക്കൊന്നു

Death-in-Balasore

തിരുവനന്തപുരം:ഉദിയന്‍കുളങ്ങരയില്‍ രാത്രി ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ കോടാലി കൊണ്ട് വെട്ടിക്കൊന്നു.  ഉദിയൻകുളങ്ങര സ്വദേശി ചെല്ലപ്പൻ(58) ആണ് കൊല്ലപ്പെട്ടത്. ഇന്നു പുലർച്ചെയാണ് സംഭവം. ഭാര്യ ലൂർദ് മേരിയെ പൊലീസ് അറസ്റ്റ് ചെയ്തു.

കുടുംബ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ഇന്നലെ ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നതായി അയൽക്കാർ പറയുന്നു. ഇതിനുമുൻപും ഇവർക്കിടയിൽ വഴക്കും പ്രശ്‌നങ്ങളുമുണ്ടായിരുന്നതായും പ്രദേശവാസികൾ പറയുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!