ബൈക്ക് മോഷണം; യുവാക്കൾ അറസ്റ്റിൽ

IMG_20221129_234312_(1200_x_628_pixel)

പാറശാല: പുത്തൻകട സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച് മറിച്ച് വിറ്റ് മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന വാഹന മോഷ്ടാക്കൾ പാറശാല പൊലീസിന്റെ പിടിയിലായി.ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം.പാറശാല ചന്ദനക്കട്ടി മിനി നകേതനിൽ മനീഷ് (22),ഒറ്റശേഖരമംഗലം സ്വദേശി അമേഷ് എന്നിവരാണ് അറസ്റ്റിലായത്.മോഷ്ടിച്ച വാഹനം പ്രതികളുടെ പക്കൽ നിന്ന് പൊലീസ് കണ്ടെടുത്തു.
തിരുവനന്തപുരം റൂറൽ എസ്.പി ശില്പ ദേവയ്യ,നെയ്യാറ്റിൻകര എ.എസ്.പി ഫറാഷ് എന്നിവരുടെ നിർദ്ദേശപ്രകാരം പാറശാല പൊലീസ് ഇൻസ്‌പെക്ടർ ഹേമന്ത് കുമാർ.സബ് ഇൻസ്‌പെക്ടർമാരായ സജി,ഷറഫുദ്ദീൻ,ജിതിൻവാസ്,പ്രസാദ്,എ.എസ്.ഐ വേലപ്പൻ നായർ,എസ്.സി.പി.ഒ ജോസ്,സി.പി.ഒമാരായ സാജൻ,ഹരീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.കേസിലെ മറ്റ് രണ്ട് പ്രതികളായ ജിജോ,പ്രവീൺ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.വാഹനം മോഷ്ടിച്ച് രൂപമാറ്റം വരുത്തി വിൽക്കുന്ന വൻസംഘം തന്നെ ഇവർക്ക് പിന്നിലുണ്ടെന്നും അന്വേഷണം ഊർജിതമാക്കുമെന്നും പാറശാല പൊലീസ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!