തിരുവനന്തപുരത്ത് മൂന്ന് യുവാക്കൾ എംഡിഎംഎയുമായി പിടിയിൽ

IMG_20221130_163616_(1200_x_628_pixel)

തിരുവനന്തപുരം :തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷിജുവും സംഘവും മൂന്ന് യുവാക്കളെ എംഡിഎംഎയുമായി പിടികൂടി. നേമം സ്വദേശി കുഞ്ചൂസ് എന്ന് വിളിക്കുന്ന അര്‍ജുന്‍(21), കാട്ടാക്കട വിളവൂർക്കൽ സിപിജെ സദനത്തിൽ വാടകയ്ക്ക് താമസിക്കുന്ന അരുണ്‍ ഗോപാല്‍ (31), കാട്ടാക്കട വിളവൂർക്കൽ സ്വദേശി അലക്സ് പോള്‍ ഗോമസ്(22) എന്നിവരെയാണ് തൈക്കാട് ഭാഗത്തു നിന്ന് അറസ്റ്റ് ചെയ്തത്. ഇവരുടെ കയ്യിൽ നിന്നും 22.085 ഗ്രാം എംഡിഎംഎ കണ്ടെടുത്തിട്ടുണ്ട്. യുവാക്കൾക്ക് എംഡിഎംഎ ആവശ്യാനുസരണം എത്തിച്ചു നൽകുന്ന ഇവരിൽ നിന്ന് 28090/- രൂപയും കണ്ടെടുത്തിട്ടുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയിഡ്.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!