തിരുവനന്തപുരം നഗരം ഇനി സോളാർ സിറ്റി ആകും

IMG-20221130-WA0104

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തെ സോളാർ സിറ്റി ആക്കുന്നതിന് വേണ്ടിയുള്ള ഉന്നതതല യോഗം തിരുവനന്തപുരം മാസ്കറ്റ് ഹോട്ടൽ വെച്ച് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്നു. ചടങ്ങിൽ ബഹു. ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആൻറണി രാജു മുഖ്യാതിഥിയായിരുന്നു.

തിരുവനന്തപുരം നഗരത്തിലെ എല്ലാ പൊതു കെട്ടിടങ്ങളും സ്മാർട്ട് സിറ്റി സഹായത്തോടുകൂടി സൗരോർജ വൽക്കരിക്കുവാൻ തീരുമാനിച്ചു തിരുവനന്തപുരം നഗരസഭയുടെ പരിധിക്കുള്ളിൽ ഗാർഹിക ഉപഭോക്താക്കൾക്കായി 100 MW കേന്ദ്ര സബ്സിഡിയോടുകൂടി ശൃംഖല ബന്ധിത പുരപ്പുറ സൗരോർജ്ജ പ്ലാൻറ്
സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ അനാർടിനെ ചുമതലപ്പെടുത്തി തിരുവനന്തപുരം കോർപ്പറേഷൻ കീഴിൽ വരുന്ന സാധ്യമായ സ്ഥലങ്ങളിൽ എല്ലാം വൈദ്യുതി ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുവാനും തീരുമാനിച്ചു.നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി ആർ അനിൽ, അനർട്ട് സി ഇ ഒ സ്മാർട്ട് സിറ്റി സി ഇ ഒ, ഇഎംസി ഡയറക്ടർ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ ചടങ്ങിൽ സംബന്ധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular