വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഡിസംബര്‍ എട്ടുവരെ അവസരം

795081-540933-voters-list-1

തിരുവനന്തപുരം:പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിനോടനുബന്ധിച്ച് വോട്ടര്‍ പട്ടികയില്‍ പുതിയ വോട്ടര്‍മാര്‍ക്ക് പേര് ചേര്‍ക്കുവാന്‍ ഡിസംബര്‍ എട്ടുവരെ അവസരം. ഇതിനായി ജില്ലയിലെ എല്ലാ താലൂക്ക് ഓഫീസുകളിലും, വില്ലേജ് ഓഫീസുകളിലും, നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള എല്ലാ ബൂത്തുകളിലും ഡിസംബര്‍ മൂന്ന്, നാല് തീയതികളില്‍ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും. പുതിയ വോട്ടര്‍മാര്‍ക്ക് പേര് ചേര്‍ക്കുന്നതിന് ഈ ക്യാമ്പുകളിലെ ഉദ്യോഗസ്ഥരുടെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. നിലവില്‍ വോട്ടര്‍ പട്ടികയില്‍ പേരുള്ളവര്‍ക്ക് അവരുടെ വോട്ടര്‍ ഐ.ഡി ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും, വോട്ടര്‍ ഐ.ഡി ആധാറുമായി ബന്ധിപ്പിക്കുന്നതിനുമായി ഭവന സന്ദര്‍ശനം നടത്തുന്ന ബി.എല്‍.ഒമാര്‍ക്ക് ആവശ്യമായ സഹകരണം നല്‍കണമെന്ന് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്ജ് അഭ്യര്‍ത്ഥിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular