Search
Close this search box.

വാമനപുരം ബ്ലോക്കുതല ക്ഷീരകര്‍ഷകസംഗമം സംഘടിപ്പിച്ചു

IMG-20221205-WA0052

വാമനപുരം  :വാമനപുരം ബ്ലോക്ക് പഞ്ചായത്തിലെ ക്ഷീരകര്‍ഷക സംഗമം ക്ഷീര വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ക്ഷീരകര്‍ഷകര്‍ക്കുള്ള ഇന്‍സെന്റീവ് ഒരുമിച്ച് നല്‍കുമെന്നും തീറ്റപ്പുല്‍കൃഷിക്ക് സബ്‌സിഡി നല്‍കി തീറ്റപ്പുല്ലിന്റെ വില വര്‍ദ്ധനവ് പിടിച്ചു നിര്‍ത്തുമെന്നും മന്ത്രി പറഞ്ഞു. ഗുണനിലവാരമുള്ള സൈലേജുകള്‍ക്ക് മാത്രമേ ഇറക്കുമതി അനുമതി നല്‍കൂ എന്നും മന്ത്രി അറിയിച്ചു.

വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെയും ക്ഷീരവികസന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍, ബ്ലോക്കിലെ ഗ്രാമ പഞ്ചായത്തുകള്‍, ക്ഷീരസംഘങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ബ്ലോക്കുതല ക്ഷീരകര്‍ഷക സംഗമം സംഘടിപ്പിച്ചത്. ബ്ലോക്കില്‍ ഏറ്റവും കൂടുതല്‍ പാല്‍ ഉത്പാദനവും സംഭരണവും നടത്തിയ കര്‍ഷകരെയും ക്ഷീര സംഘങ്ങളെയും മന്ത്രി ആദരിച്ചു. സംഗമത്തിന്റെ ഭാഗമായി ക്ഷീര വികസന സെമിനാറും വിവിധ ഇനം കന്നുകാലികളുടെ പ്രദര്‍ശനവും നടന്നു. തേമ്പാമൂട് അഹമ്മദ് പിള്ള സ്മാരക ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഡി. കെ മുരളി എം.എല്‍.എ അധ്യക്ഷനായിരുന്നു. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥര്‍, ക്ഷീരകര്‍ഷകര്‍ എന്നിവരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!