Search
Close this search box.

നേമത്ത് കരമനയാറിന് സംരക്ഷണ ഭിത്തിക്ക് 3 കോടി രൂപയുടെ പദ്ധതി

IMG_20221205_184133_(1200_x_628_pixel)

 

തിരുവനന്തപുരം: കരമനയാറിന്റെ നേമം മണ്ഡലത്തിലൂടെ ഒഴുകുന്ന ഭാഗങ്ങളില്‍ ഇരുവശവും സംരക്ഷണ ഭിത്തി കെട്ടുന്നതിന് മൂന്നു കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി നല്‍കി മന്ത്രി റോഷി അഗസ്റ്റിന്‍. ആറിന്റെ ഇരുവശങ്ങളിലും ഉള്ളവരുടെ ഏറെക്കാലമായുള്ള ആവശ്യമാണ് സഫലമാകുന്നത്.മുടവന്‍മുഗള്‍ വടക്ക്, കാലടി ചെക്ക് ഡാം, മങ്ങാട്ട്കടവ്, തളിയില്‍ ക്ഷേത്രം, അന്നൂര്‍ ക്ഷേത്രം, മധുപാലാം പാലം, തമലം, കുഴികളം ദേവി ക്ഷേത്രം, ശാസ്ത്രി നഗര്‍ ഭാഗങ്ങളിലാണ് അടിയന്തരമായി പ്രവര്‍ത്തികള്‍ ആരംഭിക്കുക. 2022-23 ബജറ്റില്‍ ഇതിനുള്ള തുക ഉള്‍ക്കൊള്ളിച്ചിരുന്നു. അരുവിക്കരയിലെ കുടിവെള്ള പ്ലാന്റിലേക്ക് അടക്കമുള്ള ജലം കരമനയാറ്റില്‍ നിന്നാണ് എത്തുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!