വർക്കലയിൽ ട്രെയിനിൽ നിന്നും വീണു യുവതിക്ക് പരിക്ക്

ryailway track

തിരുവനന്തപുരം: വർക്കലയിൽ ട്രെയിനിൽ നിന്നും വീണു യുവതിക്ക് പരിക്ക്. ആലപ്പുഴ പള്ളിപ്പുറം സ്വദേശിനിയായ പരവംവേലിയിൽ ഷിജിയുടെ മകൾ സൂര്യമോൾ പി. എസ് (20 ) ആണ് ട്രെയിനിൽ നിന്നും വീണത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സൂര്യയെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് രാവിലെ 8:50ന് തിരുവനന്തപുരത്തേക്ക് പോയ ഇൻറർ സിറ്റി എക്സ്പ്രസ് ട്രെയിനിൽ നിന്നാണ് പെൺകുട്ടി വീണത്. ഇടവ റെയിൽവേ സ്റ്റേഷന് സമീപം ട്രാക്കിൽ വീണ് കിടന്ന കുട്ടിയെ പ്രദേശവാസികളാണ് വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular