തിരുവനന്തപുരം: വിദ്യാർത്ഥികളുടെ സ്കൂൾ ബസുകളിലെ യാത്ര സുരക്ഷിതമാക്കാൻ ജിപിഎസ് അധിഷ്ഠിത മൊബൈൽ ആപ്ലിക്കേഷൻവരുന്നതായി മന്ത്രി ആന്റണി രാജു നിയമസഭയിൽ അറിയിച്ചു. ‘വിദ്യാവാഹിനി’ എന്നാണ് ആപ്പിന്റെ പേര്. ഇതിലൂടെ കുട്ടികളുടെ യാത്ര തത്സമയം നിരീക്ഷിക്കാനാകും. മാത്രവുമല്ല ബന്ധപെടാനായി ടോൾ ഫ്രീ നമ്പറും ഏർപ്പെടുത്തും. കെഎസ്ആർടിസി ബസുകളുടെ സമയക്രമം ജിപിഎസ് അധിഷ്ഠിതമായി ഡിജിറ്റൈസ് ചെയ്യുന്നതിനു റൂട്ട് മാനേജ്മെന്റ് സിസ്റ്റവും ഇതിൽ നടപ്പാക്കും.