ശ്രീകാര്യം: തെരുവ് നായ ശല്യം രൂക്ഷമായ സിഇടി (കോളജ് ഓഫ് എൻജിനീയറിങ് ) യിൽ ഇന്നലെയും നഗരസഭ നിന്ന് സ്ക്വാഡ് എത്തി 12 നായ്ക്കളെ പിടികൂടി പ്രതിരോധ കുത്തിവയ്പ് നൽകി വിട്ടയച്ചു. നഗരസഭ പിടികൂടുന്ന നായ്ക്കളെ വീണ്ടും കോളജ് ക്യാംപസിൽ തന്നെ വിടുന്നത് വിദ്യാർഥികൾക്കും ജീവനക്കാർക്കും ഭീഷണിയാണ്. പേയുടെ ലക്ഷണം കാണിച്ച ഒരു തെരുവ് നായ ക്യാംപസിനുള്ളിൽ കടന്ന് ഏതാനും നായ്ക്കളെ കടിച്ചതിനെ തുടർന്ന് തിങ്കളാഴ്ച കോളജിന് അവധി നൽകിയിരുന്നു.
