വിഴിഞ്ഞം : വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണം അതിവേഗത്തിലാക്കുമെന്നും അടുത്ത സെപ്റ്റംബറിൽ ആദ്യകപ്പലെത്തുമെന്നും മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. തുറമുഖ നിർമാണം പുനരാരംഭിച്ച ശേഷം പദ്ധതിപ്രദേശം സന്ദർശിക്കുകയായിരുന്നു അദ്ദേഹം.പുലിമുട്ടിന്റെ നിർമാണം പുരോഗമിക്കുന്ന മുറയ്ക്ക് 800 മീറ്ററുള്ള ബെർത്തിന്റെ 400 മീറ്റർ നിർമാണം പൂർത്തിയാക്കും. ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പൽ അടുക്കുന്നതിന് 400 മീറ്ററുള്ള ബെർത്ത് തത്കാലം മതിയാകും.പുലിമുട്ട് നിർമാണത്തെയാണ് സമരം ഏറ്റവും കൂടുതൽ ബാധിച്ചത്. 70 ശതമാനം പൂർത്തിയാക്കിയ തുറമുഖത്തിന്റെ നിർമാണം കഴിഞ്ഞ ഓഗസ്റ്റ് 16 നാണ് നിലച്ചത്.
