തിരുവനന്തപുരം: ചലച്ചിത്ര മേളക്ക് നാളെ കൊടിയിറക്കം. സമാപന ചടങ്ങുകൾ നാളെ വൈകിട്ട് ആറിന് നിശാഗന്ധിയിൽ നടക്കും .മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷനാകുന്ന ചടങ്ങിൽ ഹംഗേറിയൻ സംവിധായകൻ ബേല താറിനുള്ള ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരം സമ്മാനിക്കും. പ്രമുഖ സാഹിത്യകാരൻ എം.മുകുന്ദൻ മുഖ്യാതിഥിയാകും .മന്ത്രി കെ.രാജനാണ് ചടങ്ങിലെ വിശിഷ്ടാതിഥി
