വഞ്ചിയൂര്‍ കോടതിയില്‍ വനിതാ എസ്.ഐയെ അഭിഭാഷകര്‍ കൈയേറ്റം ചെയ്തെന്ന് പരാതി

tvm-district-court.1576258382

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ വനിതാ എസ്.ഐയെ അഭിഭാഷകര്‍ കൈയേറ്റം ചെയ്തെന്ന് പരാതി. വലിയതുറ എസ്.ഐ. അലീന സൈറസാണ് പരാതി നല്‍കിയത്. പ്രണവ് എന്ന അഭിഭാഷകന്റെ കക്ഷിയെ പോലീസ് നിരീക്ഷിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും പരാതിയില്‍ പറയുന്നു.ശനിയാഴ്ച പ്രണവിന്റെ കക്ഷിയെ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതിനിടെ പ്രണവുമായി വാക്കുതര്‍ക്കമുണ്ടാകുകയും അഭിഭാഷകന്‍ അസഭ്യം പറഞ്ഞുവെന്നും അലീന പറയുന്നു. ഇതു ചൂണ്ടിക്കാട്ടി അലീന മജിസ്ട്രേറ്റിന് പരാതി സമര്‍പ്പിക്കുകയും ചെയ്തു. ഇതിനെതുടര്‍ന്ന് അഭിഭാഷകര്‍ കൂട്ടമായെത്തി തടഞ്ഞു വെച്ചുവെന്നും കൈയേറ്റം ചെയ്തുവെന്നുമാണ് പരാതി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!