നെടുമങ്ങാട് ബാലസൗഹൃദ ബ്ലോക്ക്: ഗുരുതര പോഷകക്കുറവുള്ള കുട്ടികള്‍ക്ക് പ്രത്യേക പരിചരണം

child

നെടുമങ്ങാട്  :നെടുമങ്ങാട് ‘ബാല സൗഹൃദ ബ്ലോക്ക് പഞ്ചായത്ത്’ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഗുരുതരമായി പോഷകക്കുറവുള്ള കുട്ടികള്‍ക്ക് പ്രത്യേക പരിചരണം ഉറപ്പാക്കുന്നു. ഇതിനായി സംഘടിപ്പിച്ച പ്രത്യേക ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി ഉദ്ഘാടനം ചെയ്തു. ഗുരുതരമായി പോഷകക്കുറവുള്ള 29 കുട്ടികളെ അങ്കണവാടി ടീച്ചര്‍മാരും, ഐ.സി.ഡി.എസ് പ്രവര്‍ത്തകരും ചേര്‍ന്ന് കണ്ടെത്തിയിരുന്നു. ക്യാമ്പില്‍ ശിശുരോഗ വിദഗ്ധര്‍ ഇവരെ പരിശോധിച്ചു.

പോഷകക്കുറവുള്ള കുട്ടികള്‍ക്ക് അങ്കണവാടികളില്‍ നിന്ന് ലഭ്യമാക്കുന്ന പോഷക ആഹാരത്തിന് പുറമെ ചികിത്സയ്ക്കായുള്ള ആഹാര സാധനങ്ങളും അവ പാകം ചെയ്യാനുള്ള കൂട്ടും നല്‍കി. കൂടാതെ കുട്ടികളെ പരിചരിക്കുന്നതിനെക്കുറിച്ചുള്ള അവബോധവും രക്ഷിതാക്കള്‍ക്ക് നല്‍കി. ഇതിലൂടെ കുട്ടികളിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കുകയോ, അതിന്റെ തോത് കുറയ്ക്കുകയോ ചെയ്യാം. ഈ കുട്ടികളുടെ ആരോഗ്യ സംബന്ധമായ കാര്യങ്ങള്‍ അങ്കണവാടി ടീച്ചര്‍മാര്‍ പ്രത്യേകം നിരീക്ഷിക്കുകയും ചെയ്യും.

നെടുമങ്ങാട് ബ്ലോക്ക് ഹാളില്‍ നടന്ന പരിപാടിയില്‍ സി.ഡി.പി.ഒ നിര്‍വ്വഹണ ഉദ്യോഗസ്ഥ ജിഷിത അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് പ്രവര്‍ത്തകര്‍, അങ്കണവാടി ടീച്ചര്‍മാര്‍, സി.ഡി.എസ് അംഗങ്ങള്‍, ഐ.സി.ഡി.എസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!