കുലശേഖരം പാലം ഉടൻ തുറക്കും

IMG_20230102_232820_(1200_x_628_pixel)

വട്ടിയൂർക്കാവ് : കുലശേഖരത്തെയും പേയാടിനെയും ബന്ധിപ്പിച്ച് കരമനയാറ്റിൽ നിർമിച്ച കുലശേഖരം പാലത്തിൽ ടാറിടൽ പൂർത്തീകരിച്ചു. 2019 നവംബറിലാണ് കുലശേഖരം പാലത്തിന് തറക്കല്ലിട്ടത്. 120 മീറ്റർ നീളവും വാഹനഗതാഗതത്തിന് ഏഴരമീറ്ററും ഇരുവശത്തും നടപ്പാതയ്ക്കായി ഒന്നരമീറ്ററും ഉൾപ്പെടെ പത്തരമീറ്റർ വീതിയിലാണ് പാലം നിർമിച്ചത്. പാലത്തിന്റെ ഇരുകരകളിലുമായി 550 മീറ്റർ അപ്രോച്ച് റോഡും കുലശേഖരം ജങ്ഷൻ മുതൽ പാലം വരെ സ്ഥലമേറ്റെടുത്ത് റോഡിന്റെ വീതിയും കൂട്ടിയിട്ടുണ്ട്.പണികൾ പൂർത്തീകരിച്ച് ജനുവരിമാസം പാലം തുറന്നു കൊടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് വി.കെ.പ്രശാന്ത് എം.എൽ.എ. പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!