‘സൗജന്യമായി കുടിവെള്ളം നൽകണം’പുറത്ത് നിന്ന് ഭക്ഷണപാനീയങ്ങൾ കൊണ്ടുവരുന്നത് തടയാൻ തിയേറ്ററുകൾക്ക് അവകാശമുണ്ടെന്ന് സുപ്രീംകോടതി

IMG_20230103_231311_(1200_x_628_pixel)

സിനിമ തിയ്യറ്ററുകൾക്കുള്ളിൽ പുറത്ത് നിന്നുള്ള ഭക്ഷണവും, പാനീയങ്ങളും ഉപയോഗിക്കുന്നത് വിലക്കാൻ ഉടമകൾക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി. എന്നാൽ ശുദ്ധമായ കുടിവെള്ളം സൗജന്യമായി നൽകണമെന്നും സുപ്രീം കോടതി നിർദേശിച്ചു. പ്രായമായവർക്കും, മാതാപിതാക്കൾക്കും ഒപ്പം വരുന്ന കുട്ടികൾക്കും കൊണ്ട് വരുന്ന ഭക്ഷണവും, പാനീയങ്ങളും തടയരുതെന്നും സുപ്രീം കോടതി നിർദേശിച്ചു. സിനിമ തീയറ്ററുകളിലും, മൾട്ടിപ്ളെക്സുകളിലും എത്തുന്നവർക്ക് ഭക്ഷണവും, പാനീയങ്ങളും കൊണ്ട് വരാമെന്നും, അവ തടയരുതെന്നും ജമ്മുകശ്മീർ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന് എതിരെ നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് സുപ്രീം കോടതി ബെഞ്ച് സിനിമ തീയറ്റർ ഉടമകൾക്ക് നിയന്ത്രണം കൊണ്ട് വരാൻ അധികാരമുണ്ടെന്ന് വ്യക്തമാക്കിയത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular