തിരുവനന്തപുരം : നഗരത്തിൽ രാത്രിയിൽ മൂന്നിടത്ത് മാല പൊട്ടിക്കാൻ ശ്രമം. ബുധനാഴ്ച രാത്രി ഒൻപതിനും പത്തിനുമിടയിലാണ് മോഷണശ്രമം നടന്നത്. കരമന മേലാറന്നൂർ, നേമം സ്റ്റുഡിയോ ജങ്‌ഷൻ, നേമം പകലൂർ എന്നിവിടങ്ങളിലാണ് ശ്രമം നടന്നത്. ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് മൂന്നിടത്തും മാലപിടിച്ചുപറിക്ക് ശ്രമം നടത്തിയത്.നേമത്തെ പകലൂരും സ്റ്റുഡിയോ ജങ്ഷനിലും ഒരേ സംഘമാണ് കവർച്ചാശ്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു.കരമന മേലാറന്നൂർ ജങ്‌ഷനിൽ രാത്രി ഒൻപതോടെ കടയിൽനിന്ന ഒരു പുരുഷന്റെ കഴുത്തിൽക്കിടന്ന മാല പൊട്ടിക്കാനാണ് ശ്രമം നടന്നത്.നേമം പകലൂർ രാത്രി 9.30ന് വീട്ടുജോലി കഴിഞ്ഞ് വന്ന സ്ത്രീയെ പിന്തുടർന്ന് മാലപൊട്ടിക്കാൻ ശ്രമം നടന്നു. ആളുകൾ ഓടിക്കൂടിയപ്പോഴേക്കും സംഘം രക്ഷപ്പെട്ടു. നേമം സ്റ്റുഡിയോ ജങ്‌ഷനിൽ പെട്ടിക്കട നടത്തുന്ന സ്ത്രീ ചവർ കൂട്ടിയിട്ട് കത്തിക്കുന്നതിനിടയിൽ പിന്നിലൂടെ ചെന്നാണ് മാല പൊട്ടിക്കാൻ ശ്രമിച്ചത്. എന്നാൽ മാല പൊട്ടിക്കാനായില്ല
