തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ ശ്രീലങ്ക ഏകദിന മത്സരത്തിനുള്ള ടിക്കറ്റ് വിതരണം നാളെ മുതല്‍ ആരംഭിക്കും. ഈ മാസം 15നാണ് മത്സരം. ഏകദിന പരമ്പരയിലെ അവസാന പോരാട്ടത്തിനായി ഇരു ടീമും ഈ മാസം 13ന് തിരുവനന്തപുരത്തെത്തും.ഇന്ത്യന്‍ ടീം ഹോട്ടല്‍ ഹയാത് റീജന്‍സിയിലും ശ്രീലങ്കന്‍ ടീം ഹോട്ടല്‍ വിവാന്തയിലുമാണ് താമസിക്കുന്നത്. 12ന് കൊല്‍ക്കത്തയില്‍ നടക്കുന്ന പരമ്പരയിലെ രണ്ടാം മത്സരത്തിന് ശേഷമാണ് ഇരു ടീമുകളും കേരളത്തിലേക്ക് എത്തുന്നത്. ശേഷം 14ന് ഇരു ടീമും ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങും.