ഖത്തർ എയർവേസ് തിരുവനന്തപുരം- ദോഹ ഡ്രീംലൈനർ സർവീസ് തുടങ്ങി

IMG_20230106_155522_(1200_x_628_pixel)

തിരുവനന്തപുരം: ഖത്തർ എയർവേസ് തിരുവനന്തപുരം- ദോഹ സെക്ടറിൽ ഡ്രീംലൈനർ വിമാന സർവീസ് തുടങ്ങി. നിലവിൽ സർവീസ് നടത്തുന്ന എ 320 വിമാനത്തിനു പകരമാണ് ആഴ്‌ചയിൽ 2 ദിവസം ബി 787 സീരീസിലുള്ള ഡ്രീംലൈനെർ സർവീസ് നടത്തുക.
ഡ്രീംലൈനിന്റെ വരവോടെ സീറ്റുകളുടെ എണ്ണം എ 320 നെ അപേക്ഷിച്ച് 160-നിന്ന് 254 ആയി വർധിക്കും. ബിസിനസ്‌ ക്ലാസ്സിൽ മാത്രം ‌22 സീറ്റുകൾ ഉണ്ടാകും. ആദ്യഘട്ടത്തിൽ വെള്ളി, ഞായർ ദിവസങ്ങളിൽ ആണ് ഡ്രീംലൈനെർ സർവീസ് നടത്തുക. മറ്റു 5 ദിവസങ്ങളിൽ എ 320 സർവീസ് തുടരും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!