തിരുവനന്തപുരം : അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയസമ്മേളനത്തിന്റെ ഭാഗമായി നഗരത്തിൽ തിങ്കളാഴ്ച ഗതാഗതക്രമീകരണം ഏർപ്പെടുത്തി.വൈകുന്നേരം മൂന്നുമുതൽ മണക്കാട്, അട്ടക്കുളങ്ങര, കിഴക്കേക്കോട്ട, പഴവങ്ങാടി, തമ്പാനൂർ, പവർഹൗസ് റോഡ് എന്നീ ഭാഗങ്ങളിലും അനുബന്ധ റോഡുകളിലുമാണ് നിയന്ത്രണം.സമ്മേളനത്തിൽ പങ്കെടുക്കാൻ പാറശ്ശാല, നെയ്യാറ്റിൻകര, നേമം, കോവളം, ചാല, വെള്ളറട എന്നിവിടങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങൾ ആറ്റുകാൽ പാർക്കിങ് ഗ്രൗണ്ടിലും കാട്ടാക്കട ഭാഗത്തുനിന്നുള്ളവ ചാല ഗേൾസ് ഹൈസ്കൂൾ മൈതാനത്ത് പാർക്ക് ചെയ്യണം.
വിളപ്പിലിൽനിന്നു വരുന്നവ ചാല ബോയ്‌സ് ഹൈസ്കൂൾ മൈതാനത്തും വിതുര, നെടുമങ്ങാട്, പേരൂർക്കട ഭാഗത്തുനിന്നുള്ളവ എസ്.എം.വി. സ്കൂൾ വളപ്പിലും കിളിമാനൂർ, വെഞ്ഞാറമൂട്, വർക്കല, കഴക്കൂട്ടം, മംഗലപുരം, ആറ്റിങ്ങൽ എന്നിവിടങ്ങളിൽ നിന്നുള്ളവ ഈഞ്ചയ്ക്കൽ ബൈപ്പാസ് റോഡിനു സമീപവും പാർക്ക് ചെയ്യണം.ഫോർട്ട്, തമ്പാനൂർ, കരമന, വഞ്ചിയൂർ പോലീസ് സ്റ്റേഷൻ പരിധികളിലുള്ള റോഡിൽ പാർക്കിങ് അനുവദിക്കില്ല