തിരുവനന്തപുരം :സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അത്യാധുനിക സൗകര്യങ്ങളുള്ള ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം ഈ മാസം 11 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. അദീബ് ആൻഡ് ഷഫീന ഫൗണ്ടേഷനാണ് സമിതിക്കായി തൈക്കാട് ശിശുക്ഷേമ സമിതി ആസ്ഥാനത്ത് അഞ്ചു നിലകളിലായി 18,000 ചതുരശ്ര അടിയിൽ മന്ദിരം നിർമിച്ച് നൽകിയത്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള പ്രത്യേക ഡോർമെറ്ററി, രണ്ട് കൗൺസിലിങ് മുറികൾ, ആറ് ക്ലാസ് മുറി, ലൈബ്രറികൾ, കംപ്യൂട്ടർ മുറികൾ, മെസ് ഹാൾ, അടുക്കള, ടോയ്‌ലറ്റ് സൗകര്യം എന്നിവ മന്ദിരത്തിൽ ഒരുക്കിയിട്ടുണ്ട്.