നെയ്യാറ്റിൻകര : ഇരുതലമൂരിയുമായി രണ്ട് ബസ് യാത്രക്കാരെ എക്സൈസ് പിടികൂടി. പ്രാവച്ചമ്പലം ചന്തയ്ക്കു സമീപം താമസിക്കുന്ന വിഷ്ണു (30), കരിക്കകം പുതുവൽ പുത്തൻവീട്ടിൽ വിജിത്ത്(26) എന്നിവരെയാണ് പിടികൂടിയത്.അമരവിള എക്സൈസ് ചെക്‌പോസ്റ്റിൽ ഇൻസ്പെക്ടർ വി.എൻ.മഹേഷിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെ അന്തസ്സംസ്ഥാന ബസുകളിൽ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. തമിഴ്‌നാട്ടിൽനിന്നു വാങ്ങിയ ഇരുതലമൂരിയെ ബാഗിലാക്കിയാണ് ഇവർ തിരുവനന്തപുരത്തേക്കു യാത്ര ചെയ്തത്. അമരവിള ചെക്‌പോസ്റ്റിൽവെച്ച് പരിശോധനയ്ക്കായി എക്സൈസ് ഉദ്യോഗസ്ഥർ ബാഗെടുത്തപ്പോൾ തന്നെ ബാഗിനുള്ളിൽ പാമ്പാണെന്ന് ഇവർ ഉദ്യോഗസ്ഥരോട് പറഞ്ഞു. പ്രതികളെയും പാമ്പിനെയും വനം വകുപ്പ് ഉദ്യോഗസ്ഥർക്കു കൈമാറി.