തിരുവനന്തപുരം: ഞായറാഴ്ച കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിനുള്ള ടിക്കറ്റ് വിൽപ്പന മന്ദഗതിയിൽ. ഇതുവരെ പകുതി ടിക്കറ്റുകൾപോലും വിറ്റുപോയിട്ടില്ല. ടിക്കറ്റ് വില്പന സംബന്ധിച്ച കണക്കുകൾ കെ.സി.എ ഇതുവരെ പുറത്തുവിട്ടിട്ടില്ല.കാര്യവട്ടത്തു നടക്കുന്ന അഞ്ചാമത്തെ അന്താരാഷ്ട്ര മത്സരമാണ് ഞായറാഴ്ചത്തേത്. മുൻമത്സരങ്ങളിൽ ടിക്കറ്റ് വില്പന ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ മുഴുവൻ ടിക്കറ്റും വിറ്റുപോകുന്ന സ്ഥിതിയായിരുന്നു.