തിരുവനന്തപുരം:തിരുവനന്തപുരം റെയിൽവേ പോലീസ് ആസ്ഥാനത്തെ പോലീസ് ഇൻസ്പെക്ടർ അഭിലാഷ് ഡേവിഡിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ഉത്തരവായി. തിരുവനന്തപുരം നഗരത്തിലെ ഭൂമാഫിയയിലെ ചിലരുമായി അഭിലാഷ് ഡേവിഡിന് വളരെ അടുത്ത ബന്ധമുള്ളതായി പ്രഥമദൃഷ്ട്യാ തെളിഞ്ഞിരുന്നു. ഭൂമാഫിയ സംഘങ്ങൾ തമ്മിലുള്ള ചർച്ചയ്ക്ക് മധ്യസ്ഥത വഹിച്ചതായും കണ്ടെത്തി. തുടർന്നാണ് സസ്പെൻഷൻ.