പാറശാല: പച്ചക്കറി വാങ്ങാനെന്ന വ്യാജേന എത്തിയ യുവതി രണ്ടു കടകളിൽ നിന്ന് പണവും മൊബൈൽ ഫോണും കവർന്നു. ഇന്നലെ രാവിലെ നെടിയാംകോട്, ധനുവച്ചപുരം എന്നിവിടങ്ങളിലായിരുന്നു. മോഷണം . നെടിയാംകോട് ജംക്‌ഷനിൽ ലില്ലിയുടെ കടയിൽ പച്ചക്കറി എടുക്കുന്നതിനിടെ കടയിൽ സൂക്ഷിച്ചിരുന്ന 2500 രൂപ കൈവശപ്പെടുത്തി.തുടർന്ന് പച്ചക്കറിയും വാങ്ങി ഒാട്ടോയിൽ കയറി ധനുവച്ചപുരത്തിറങ്ങി. ഇവിടെ ശാന്ത എന്നയാളിന്റെ പച്ചക്കറിക്കടയിൽ എത്തി പച്ചക്കറി ആവശ്യപ്പെട്ട ശേഷം സമാന രീതിയിൽ തന്നെ മൊബൈൽ ഫോൺ, 4000 രൂപ, പഴ്സ്, ബാങ്ക് രേഖകൾ എന്നിവയടങ്ങിയ ബാഗുമായി കടന്നു. ഇരുവരും പൊലീസിൽ പരാതി നൽകി.