തലസ്ഥാനത്ത് മൂന്ന് പൊലീസുകാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

IMG_20230113_160904_(1200_x_628_pixel)

തിരുവനന്തപുരം: തലസ്ഥാനത്ത് മൂന്ന് പൊലീസുകാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഇന്‍സ്‌പെക്ടര്‍ അഭിലാഷ് ഡേവിഡ്, ഡ്രൈവര്‍ ഷെറി എസ് രാജ്, സിപിഒ റെജി ഡേവിഡ് എന്നീ പൊലീസുകാരെയാണ് പിരിച്ചുവിട്ടത്. സിറ്റി പൊലീസ് കമ്മീഷണർ സിഎസ് നാ​ഗരാജുവാണ് ഇവരെ സേനയിൽ നിന്ന് ഒഴിവാക്കിയതായി ഉത്തരവിറക്കിയത്. ​ഗുണ്ടാ ബന്ധത്തിന്റെ പേരിൽ നിലവിൽ സസ്പെൻഷനിലാണ് ഇൻസ്പെക്ടർ അഭിലാഷ്. ഇയാൾ ശ്രീകാര്യം എച്എസ്ഓ ആയിരിക്കുമ്പോൾ ലൈം​ഗിക പീഡന കേസിന്റെ അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയിരുന്നു. ഇതാണ് പിരിച്ചു വിടലിലേക്ക് എത്തിച്ചത്. ലൈം​ഗിക പീഡന കേസിലും വയോധികയെ മർദ്ദിച്ച കേസിലും പ്രതിയായതാണ് നന്ദാവനം ക്യാമ്പിലെ ഡ്രൈവറായ ഷെറി എസ് രാജുവിനെതിരെ നടപടിക്ക് കാരണം. ട്രാഫിക്ക് പൊലീസിലെ ഉദ്യോ​ഗസ്ഥനായ റെ‍ജി ഡേവിഡ് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്ററ്‍ ചെയ്ത പീഡന കേസിലെ പ്രതിയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!