നെയ്യാറ്റിൻകര : കൗൺസിലർ സുജിൻ, പ്രതിയായ ഭൂമി തട്ടിപ്പു കേസിൽ കൂടുതൽ വെളിപ്പെടുത്തലുമായി തട്ടിപ്പിനിരയായ വയോധിക. സുജിനു പുറമേ വടകോട് സ്വദേശിയായ മറ്റൊരാൾ, കടമായി വാങ്ങിയ 30 ലക്ഷം രൂപ മടക്കിത്തരുന്നില്ലെന്നു മരുത്തൂർ മുടുവീട്ടു വിളാകം ബേബി നിവാസിൽ ബേബി (78) പറയുന്നു. 30 ലക്ഷം രൂപ വാങ്ങിയെന്നു തെളിയിക്കുന്ന പ്രോമിസറി നോട്ടും ബേബി പുറത്തു വിട്ടു. നഗരസഭയിൽ നിന്ന് വീടു നിർമിക്കാൻ ആനുകൂല്യം ലഭിക്കണമെങ്കിൽ സ്വന്തം പേരിൽ 4 സെന്റ് ഭൂമി വേണമെന്നു കൗൺസിലർ സുജിൻ തന്നെ ധരിപ്പിച്ചതായി ബേബി ആരോപിച്ചു.