തിരുവനന്തപുരം: കൊല്ലം കുണ്ടറ സ്വദേശിനിയായ പതിനാറുകാരിയെ പ്രണയം നടിച്ച് കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. കേസിൽ മൂന്ന് പേരെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമാതുറ സ്വദേശികളായ ജസീർ, നൗഫൽ, നിയാസ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് മൂന്നംഗ സംഘം പെണ്‍കുട്ടിയെ കുണ്ടറയിൽ നിന്നും കാറിൽ കടത്തിക്കൊണ്ടുപോയത്.പാലോട് എത്തിച്ച് ജസീര്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. വാഹനമൊരുക്കിയതിനും വീട് വാടകയ്ക്ക് എടുത്ത് നൽകിയതിനുമാണ് നൗഫലിനെയും നിയാസിനേയും പൊലീസ് അറസ്റ്റ് ചെയ്തത്. ജസീറും നൗഫലും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ഇൻസ്റ്റഗ്രാം വഴിയാണ് ജസീര്‍ പെണ്‍കുട്ടിയുമായി പരിചയത്തിലായത്.
