ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് എംഡിഎംഎ വിൽപന; കഴക്കൂട്ടത്ത് രണ്ട് പേർ പിടിയിൽ

IMG_20230123_152442_(1200_x_628_pixel)

കഴക്കൂട്ടം:   ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് എംഡിഎംഎയും ലഹരി ഗുളികകളും വിൽക്കുന്ന സംഘം കഴക്കൂട്ടം പൊലീസിൻ്റെ പിടിയിൽ. ഞാണ്ടൂർകോണം അംബേക്കർ നഗർ സോണി ഭവനിൽ സുരേഷ് കുമാർ (32), ശ്രീകാര്യം കല്ലമ്പള്ളി സൂര്യ ഭവനിൽ അരുൺ (32) എന്നിവരാണ് പിടിയിലായത്.കഴക്കൂട്ടം പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അബേക്കർ നഗർ കോളനിയിൽ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്.

കച്ചവടം നടത്തുന്നതിന് വേണ്ടി എംഡിഎംഎയും ലഹരി ഗുളികകളും ഓട്ടോയിൽ കടത്തുമ്പോഴാണ് പ്രതികൾ പിടിയിലാകുന്നത്. തുടർന്ന് സുരേഷിൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിലും അരുണിൻ്റെ ഓട്ടോയിലും നിന്നായി 65 ഗ്രാം എംഡിഎംഎയും ലഹരി ഗുളികളും ഇഞ്ചക്ഷൻ സിറിഞ്ചുകളും കഴക്കൂട്ടം പൊലീസ് കണ്ടെടുത്തു. ലഹരി കടത്താൻ ഉപയോഗിച്ച ഓട്ടോയും പോലീസ് കസ്റ്റഡിയിൽ എടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!