കൊൽക്കത്തയിലേക്കു ഇനി 4.30 മണിക്കൂറിൽ എത്താം; തിരുവനന്തപുരത്തുനിന്ന് പുതിയ വൺ സ്റ്റോപ്പ്‌ പ്രതിദിന വിമാന സർവീസ് ആരംഭിച്ച് ഇൻഡിഗോ

IMG_20230123_193115_(1200_x_628_pixel)

തിരുവനന്തപുരം : കൊൽക്കത്തയിലേക്കു തിരുവനന്തപുരത്തുനിന്ന് പുതിയ വൺ സ്റ്റോപ്പ്‌ പ്രതിദിന വിമാന സർവീസ് ആരംഭിച്ച് ഇൻഡിഗ എയർലൈൻസ്. തിരുവനന്തപുരത്തെ ആഭ്യന്തര ടെർമിനലിൽനിന്ന് ഉച്ചയ്ക്ക് 1.40ന് പുറപ്പെട്ട് ചെന്നൈ വഴി വൈകിന് 6ന് കൊൽക്കത്തയിൽ (6E-6169) എത്തിച്ചേരും. മടക്ക വിമാനം (6E-563) കൊൽക്കത്തയിൽനിന്ന് രാവിലെ 8.15ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.05ന് തിരുവനന്തപുരത്തെത്തും.നേരത്തേ, തിരുവനന്തപുരം-കൊൽക്കത്ത സെക്ടറിൽ യാത്ര ചെയ്യാൻ യാത്രക്കാർക്ക് 2 വിമാനങ്ങളെ ആശ്രയിക്കണമായിരുന്നു. പുതിയ സർവീസ് ആരംഭിക്കുന്നതോടെ യാത്രാ സമയം ഏഴര മണിക്കൂറിൽനിന്ന് ഏതാണ്ട് 4.30 മണിക്കൂറായി കുറയും. ഇന്ത്യയുടെ വടക്ക് കിഴക്കൻ മേഖലകളിലേക്കും തിരിച്ചും തെക്കേ അറ്റം വരെയുള്ള വിനോദസഞ്ചാരികൾക്കും സ്ഥിരം യാത്രക്കാർക്കും ഈ സേവനം പ്രയോജനകരമാകും.തിരുവനന്തപുരത്തുനിന്ന് കൊൽക്കത്തയിലേക്ക് നോൺ സ്റ്റോപ്പ് സർവീസ് നടത്തുന്നതും പരിഗണനയിലാണ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!