വട്ടപ്പാറ: കൊല്ലം സ്വദേശിയായ 16കാരിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടശേഷം വട്ടപ്പാറയിലെ വീട്ടിലെത്തിച്ച് പീഡനത്തിനിരയാക്കിയെന്ന കേസിൽ നാടൻപാട്ടുകാരനായ കൊഞ്ചിറ പെരുംകൂർ ഉടയൻപാറക്കോണം കുന്നിൽവീട്ടിൽ ബി. വിഷ്ണു ( 22 )വിനെ വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തു. 2021 ലാണ് വിഷ്ണു സമൂഹമാധ്യമത്തിലൂടെ പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ചത്. തുടർന്ന് ഫോണിലൂടെയും പരിചയം പുതുക്കി. വട്ടപ്പാറ വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു.വീട്ടിൽ വച്ച് പീഡിപ്പിച്ചെന്നതാണ് കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊണ്ടുവന്നു താമസിപ്പിക്കുന്നതായുള്ള രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തുന്നത്. പെൺകുട്ടിയുടെ മൊഴിയെടുത്ത ശേഷം കേസെടുക്കുകയായിരുന്നു.