പൂവച്ചൽ: പൂവച്ചലിൽ കുടുംബവഴക്കിനിടെ ഒരാൾക്ക് വെട്ടേറ്റു. ഉണ്ടപ്പാറ സ്വദേശി ഫറൂക്കിനാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ സംഘമാണ് വീട്ടിൽ നിന്നും വിളിച്ചറക്കി വെട്ടിയത്. സംഭവത്തിൽ കാട്ടാക്കട പൊലീസ് അന്വേഷണം തുടങ്ങി. കുടുംബ വഴക്കാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നത്. ഫറൂഖിനെ ആക്രമിച്ചത് സഹോദരിയുടെ മകനും സുഹ്യത്തുക്കളും ചേർന്നാണ് എന്നാണ് വിവരം.