സിഐഎസ്എഫിന്റെ ഏവിയേഷൻ സെക്യൂരിറ്റി വിഭാഗത്തിന് ബുള്ളറ്റ് റെസിസ്റ്റന്റ് വാഹനം കൈമാറി തിരുവനന്തപുരം വിമാനത്താവളം

IMG_20230127_232931_(1200_x_628_pixel)

തിരുവനന്തപുരം: സിഐഎസ്എഫിന്റെ ഏവിയേഷൻ സെക്യൂരിറ്റി വിഭാഗത്തിന് റിപ്പബ്ലിക് ദിന സമ്മാനമായി ബുള്ളറ്റ് റെസിസ്റ്റന്റ് വാഹനം കൈമാറി തിരുവനന്തപുരം രാജ്യന്തര വിമാനത്താവളം. കേരളത്തിൽ വിമാനത്താവള സുരക്ഷയ്ക്കായി വിന്യസിക്കുന്ന ആദ്യ ബിആർ വാഹനമാണിത്.B6 ലെവൽ ബാലിസ്റ്റിക് പരിരക്ഷ നൽകുന്ന BR വാഹനത്തിൽ(മഹീന്ദ്ര മാർക്സ്മാൻ) 6 പേർക്ക് കയറാം. വെടിയുണ്ട, ഗ്രനേഡുകൾ എന്നിവയിൽ നിന്ന് സംരക്ഷണം നൽകുന്ന ബോഡിയാണ് വാഹനത്തിനുള്ളത്.ബാലിസ്റ്റിക് സ്റ്റീൽ ഇന്റീരിയർ ഫ്രെയിം, വാതിലുകളും ജനലുകളും പോലുള്ള ഇംപാക്ട് ഏരിയകൾക്ക് പരിരക്ഷ നൽകുന്നു. വ്യൂ ഗ്ലാസും ഗൺ പോർട്ടും ഉൾക്കൊള്ളുന്ന കവചിത സ്വിംഗ് ഡോറാണ് പിൻഭാഗം സംരക്ഷിച്ചിരിക്കുന്നത്. എല്ലാ വാതിലുകളുടെയും അധിക കവചിത ഭാരം നികത്താൻ ഹെവി-ഡ്യൂട്ടി ഡോർ ഹിംഗുകൾ സ്ഥാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട് എല്ലാ നിയമപരമായ സുരക്ഷാ ഉത്തരവുകളും പാലിക്കുന്നതിനും വ്യോമയാന സുരക്ഷാ ഗ്രൂപ്പിന്റെ ആവശ്യകതകൾ മുൻ‌ഗണനയിൽ പരിഗണിക്കുന്നതിനും എത്രയും വേഗം അവ നടപ്പിലാക്കുന്നതിനും പ്രതിജ്ഞാബദ്ധമാണ്.റിപ്പബ്ലിക് ദിനാചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളത്തിൽ മാർച്ച് പാസ്റ്റ്, ഡോഗ് സ്ക്വാഡ് പ്രദർശനം, സിഐഎസ്എഫ് സംഘത്തിന്റെ ദേശഭക്തി കലാപരിപാടികൾ എന്നിവ നടത്തി. ദേശീയതലത്തിൽ നടത്തിയ ഫയർ ഓഫീസർമാരുടെ കോഴ്‌സിൽ ഉന്നത റാങ്ക് നേടിയ എയ്‌റോഡ്രോം റെസ്‌ക്യൂ ആൻഡ് ഫയർ ഫൈറ്റിംഗ് (എആർഎഫ്എഫ്) ഉദ്യോഗസ്ഥരെ ചടങ്ങിൽ ആദരിച്ചു.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!