Search
Close this search box.

അപകടത്തില്‍പെട്ട യുവതിക്ക് രക്ഷകനായി മന്ത്രി റോഷി അഗസ്റ്റിൻ

IMG_20230129_194558_(1200_x_628_pixel)

വെമ്പായം:വെമ്പായത്തിന് സമീപം വേറ്റിനാട് അപകടത്തില്‍പെട്ട യുവതിക്ക് രക്ഷകനായത് മന്ത്രി റോഷി അഗസ്റ്റിന്‍. വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയെ പൈലറ്റ് വാഹനത്തില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച യുവതി റോഡില്‍ വീണു കിടക്കുന്നതു കണ്ട് അതുവഴി പോയ മന്ത്രി വാഹനം നിര്‍ത്തി ഇറങ്ങുകയായിരുന്നു. സ്‌കൂട്ടറില്‍ നിന്നു വീണു പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ഒപ്പമുണ്ടായിരുന്ന പൈലറ്റ് വാഹനത്തിലെ പൊലീസുകാരോട് നിര്‍ദേശിച്ചു. യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടു പോയതിനു ശേഷം മന്ത്രി പൈലറ്റ് ഇല്ലാതെ തിരുവല്ല വെണ്ണിക്കുളത്തേക്ക് യാത്ര തുടരുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!