വർക്കല: മൂന്ന് വയസ്സുകാരിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ മുത്തശ്ശിയും പിതാവും അറസ്റ്റിൽ. സംഭവത്തിന്‍റെ ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്നാണ് ജുവനൈൽ ജസ്‌റ്റിസ് വകുപ്പ് പ്രകാരം വർക്കല പൊലീസ് മുത്തശിക്കും പിതാവിനുമെതിരെ കേസെടുത്തത്. വർക്കല വെട്ടൂരിലാണ് സംഭവം.തിങ്കളാഴ്‌ച(30-1-2023) രാവിലെയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
കുഞ്ഞിനെ മുത്തശി മർദിക്കുന്ന ദൃശ്യങ്ങൾ അയൽവാസി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടിയെ രക്ഷിതാക്കൾ പതിവായി മർദിക്കാറുണ്ടെന്നും നാട്ടുകാർ പൊലീസിനോട് പറഞ്ഞു.