തിരുവനന്തപുരം: സാമൂഹിക പ്രതിബദ്ധതാ പദ്ധതികളിൽ ജില്ലാ ഭരണകൂടവുമായി സഹകരിക്കുന്നതിന്റെ സാദ്ധ്യതകൾ ടെക്‌നോപാർക്കിലെ കമ്പനികളുമായി ചർച്ച ചെയ്‌ത് ജില്ലാ കളക്‌ടർ ജെറോമിക് ജോർജ്ജ്.
ടെക്‌നോപാർക്കിലെ വിവിധ കമ്പനികൾക്ക് സഹകരിക്കാനാവുന്ന ബഡ്സ് സ്‌കൂളിലെ കുട്ടികളുടെ ഉത്പ്പന്നങ്ങളുടെ വിപണന പദ്ധതിയായ ഇതൾ, ഊളമ്പാറ മാനസിക ആരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളുടെ അതിജീവന പദ്ധതിയായ തളിർ, ശ്രീചിത്രാ പുവർഹോമിലെ വിദ്യാർത്ഥികളുടെ ക്ഷേമപദ്ധതിയായ പുഞ്ചിരി തുടങ്ങിയ ജില്ലാ ഭരണകൂടം നടത്തുന്ന പദ്ധതികളെപ്പറ്റി കളക്ടർ വിശദീകരിച്ചു.