തിരുവനന്തപുരം: നവീകരിച്ച വൈദ്യുതി വിതരണമേഖലപദ്ധതി (ആര്‍.ഡി.എസ്.എസ്) നിര്‍ദ്ദേശങ്ങള്‍ അന്തിമമാക്കുന്നതിന് വേണ്ടി കെ.എസ്.ഇ.ബി സംഘടിപ്പിച്ച ജില്ലാതല ഏകദിനശില്‍പ്പശാല ഗതാഗതവകുപ്പുമന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. ഇന്ന് ഉച്ചക്ക് 2.30ന് പട്ടം ജില്ലാപഞ്ചായത്തു ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. കെ എസ് ഇ ബി വിതരണ വിഭാഗം ഡയറക്ടർ സി.സുരേഷ് കുമാർ, ദക്ഷിണ മേഖലാ വിതരണ വിഭാഗം ചീഫ് എഞ്ചിനിയർ പ്രേം കുമാർ പി കെ തുടങ്ങിയവർ പങ്കെടുത്തു.
നവീകരിച്ച വൈദ്യുതിവിതരണമേഖലയുടെ വികസനവും ഉപപ്രസരണവിതരണ രംഗങ്ങളിൽ നവീകരണം, ഊർജ്ജമേഖലയുടെ സാമ്പത്തിക സുസ്ഥിരത, മെച്ചപ്പെട്ട കാര്യക്ഷമത, ഇടതടവില്ലാത്ത ഗുണമേന്മയുള്ള വൈദ്യുതി തുടങ്ങിയവ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് ആര്‍.ഡി.എസ്.എസ്. (റിവാംപിംഗ് ഓഫ് ഡിസ്ട്രിബ്യൂഷന്‍ സ്കീം).