തിരുവനന്തപുരം: മ്യൂസിയത്തിന് സമീപം രാത്രിയിൽ സ്ത്രീയെ അക്രമിച്ച സംഭവത്തിൽ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. വിഷയത്തിൽ സ്വീകരിച്ച നടപടി സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ മ്യൂസിയം സ്റ്റേഷൻ ഹൗസ് ഓഫീസറോട് ആവശ്യപ്പെട്ടു.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പൊലീസ് ജാഗ്രത പാലിക്കണമെന്ന് കേരള വനിതാ കമ്മിഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി പറഞ്ഞു. സിസിടിവികൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കണമെന്നും ശക്തമായ പൊലീസ് പട്രോളിങ് ഏർപ്പെടുത്തണമെന്നും അഡ്വ. പി. സതീദേവി പറഞ്ഞു.