നെയ്യാറ്റിൻകര : ചെങ്കൽ മഹേശ്വരം ശിവപാർവതിക്ഷേത്രത്തിൽ നാലാമത് അതിരുദ്രയജ്ഞത്തിന് തിരിതെളിഞ്ഞു. യജ്ഞശാലയിൽ ശ്രീനാരായണ ധർമസംഘം ജനറൽ സെക്രട്ടറി സ്വാമിശുഭാംഗാനന്ദ തിരിതെളിയിച്ചു. ക്ഷേത്ര മഠാധിപതി സ്വാമിമഹേശ്വരാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി.
ശിവഗിരി മഠം ഡയറക്ടർ ബോർഡംഗം സ്വാമി അഭേയാനന്ദ, തഹസിൽദാർ അരുൺ, കാരോട് പഞ്ചായത്ത് പ്രസിഡന്റ് എം.രാജേന്ദ്രൻനായർ, ബി.ജെ.പി. ദേശീയ കൗൺസിൽ അംഗം ചെങ്കൽ രാജശേഖരൻനായർ, യജ്ഞാചാര്യൻ വീരമണി വാധ്യാർ, ക്ഷേത്ര മേൽശാന്തി കുമാർ മഹേശ്വരം എന്നിവർ പങ്കെടുത്തു. 16-ന് എല്ലാ ദിവസവും രാവിലെ എട്ടുമുതൽ അതിരുദ്രയജ്ഞം നടക്കും. 11 ദിവസം 121 വൈദികർ ചേർന്നാണ് അതിരുദ്രയജ്ഞം നടത്തുന്നത്. 16-ന് യജ്ഞ സമർപ്പണം നടക്കും. ശിവരാത്രി ഉത്സവത്തിന് ബുധനാഴ്ച കൊടിയേറും. ഉത്സവം 18-ന് സമാപിക്കും.