തിരുവനന്തപുരം: അപൂർവ സസ്യങ്ങളുടെയും പുഷ്പങ്ങളുടെയും ആയിരത്തിലധികം വൈവിധ്യങ്ങളുമായി ലുലു മാളിൽ പുഷ്പമേള മേളയിൽ പ്രദർശിപ്പിച്ചിരുന്നത്. ലുലു മാളിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര താരം ഗൗതമി നായരാണ് പുഷ്‌പമേള ഉദ്‌ഘാടനം ചെയ്‌തത്.
ബ്രസീൽ, മലേഷ്യ, തായ്‌ലൻഡ് ഉൾപ്പെടെ ലോകരാജ്യങ്ങളിലെ പുഷ്പ, ഫല സസ്യങ്ങളുടെയും വളർത്തുമൃഗങ്ങളുടെയും പ്രദർശനം മേളയിലുണ്ട്. ഇൻഡോർ, ഔട്ട്‌ഡോർ ഗാർഡനിങ്ങിന് അനുയോജ്യമായ സസ്യങ്ങൾ, ബിഗോണിയ, സ്നേക്ക് പ്ലാൻറ് പോലുള്ള വായുശുദ്ധീകരണ സസ്യങ്ങൾ, പല വർണങ്ങളിലുള്ള റോസ, ഓർക്കിഡ്, ബൊഗെയ്ൻവില്ല അടക്കമുള്ള സസ്യങ്ങളുടെയും പുഷ്പങ്ങളുടെയും ആയിരത്തിലധികം വൈവിധ്യങ്ങളാണ് മേളയിലുണ്ടായിരുന്നത്.