തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ലൈംഗികാതിക്രമം കവടിയാറില്‍ യുവതിയെ കടന്നുപിടിച്ചയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.സര്‍ക്കാര്‍ ജീവനക്കാരനായ പ്രാവച്ചമ്പലം സ്വദേശി വൈശാഖ് ആണ് പിടിയിലായത്.
ആക്രമണത്തിനിരയായ യുവതി മ്യൂസിയം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.