തിരുവനന്തപുരം: സംസ്ഥാനത്തെ നികുതി വർധനവിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം. എംഎൽഎമാരുടെ നേതൃത്വത്തിൽ നിയമസഭ അങ്കണത്തിലേക്ക് കാല്‍നടയാത്ര സംഘടിപ്പിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
രാവിലെ എംഎല്‍എ ഹോസ്റ്റലില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. സര്‍ക്കാരിനെ മുദ്രാവാക്യം വിളിച്ച് കറുത്ത ഫ്ലക്സുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയാണ് പ്രതിപക്ഷം യാത്ര തുടങ്ങിയത്.സംസ്ഥാനത്ത് ഉയര്‍ത്തിയ നികുതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം