യങ് ഇന്നൊവേറ്റർസ് പ്രോഗ്രാം – സർക്കാർ വകുപ്പുകളുടെ ശിൽപ്പശാല തുടങ്ങി

IMG_20230209_150742_(1200_x_628_pixel)

തിരുവനന്തപുരം:വിദ്യാർത്ഥികളിൽ ഇന്നൊവേഷൻ പ്രോത്സാഹിപ്പിക്കുന്ന കേരള സർക്കാരിന്റെ ബ്രഹദ് പരിപാടിയായ യങ് ഇന്നൊവേറ്റർസ് പ്രോഗ്രാമിന്റെ (വൈ ഐ പി) ഭാഗമായി എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്ന സർക്കാർ വകുപ്പുകളുടെ ശില്പശാലകൾക്ക് തിരുവനന്തപുരത്ത് തുടക്കമായി. ജില്ലാ കളക്ടർ ജെറോമിക് ജോർജ്ജ് അദ്ധ്യക്ഷനായി. ഡെവലപ്പ്മെന്റ്, സർവ്വീസ്, റെഗുലേറ്ററി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിൽ ഉൾപ്പെടുത്തി 47 വകുപ്പുകളാണ് ദ്വിദിന ശിൽപ്പശാലയിൽ പങ്കെടുക്കുന്നത്.

കൃഷി, മൃഗപരിപാലനം, ഊർജ്ജം, സാമൂഹ്യനീതി, വനിതാ ശിശു വികസനം തുടങ്ങിയ യഥാർത്ഥ ജീവിത പ്രശ്നങ്ങൾ കണ്ടെത്തി നിർവ്വചിക്കുകയാണ് ലക്ഷ്യം. ഇങ്ങനെ ശേഖരിക്കുന്ന പ്രോബ്ലം സ്റ്റേറ്റ്മെന്റുകൾ ക്യൂറേറ്റ് ചെയ്ത ശേഷം വൈ ഐ പി യിൽ പ്രശ്നപരിഹാരത്തിന് ആശയങ്ങൾ സമർപ്പിക്കാൻ വേണ്ടി വിദ്യാർത്ഥികൾക്ക് ഫാക്കൽറ്റിയുടെ സഹായത്തോടെ ലഭ്യമാക്കും. കെ-ഡിസ്ക്കിന്റെ പാർട്ണർ സ്ഥാപനങ്ങളായ കേരള സ്റ്റാർട്ടപ്പ് മിഷൻ, ഐ സി ടി അക്കാഡമി ഓഫ് കേരള എന്നിവയുടെ പ്രതിനിധികളും ശിൽപ്പശാലക്ക് നേതൃത്വം നിൽക്കുന്നു.

14 ജില്ലകളിലായി 1500 ഓളം ഉദ്യോഗസ്ഥർ ശിൽപ്പശാലകളിൽ പങ്കെടുക്കുന്നു. 7000 ത്തിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള യങ് ഇന്നൊവേറ്റർസ് പ്രോഗ്രാം ഇന്ത്യൻ സംസ്ഥാനങ്ങളിൽ തന്നെ സമാനതയില്ലാത്ത ഇന്നൊവേഷൻ പരിപാടിയാണെന്ന് കെ ഡിസ്ക്ക് മെമ്പർ സെക്രട്ടറി ഡോ. പി. വി. ഉണ്ണികൃഷ്ണൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് https://yip.kerala.gov.in/ സന്ദർശിക്കുക

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!