തിരുവനന്തപുരം: സ്‌കോട്‌ലന്‍ഡിലെ ഫോര്‍ട്ട് വില്യമില്‍ റസ്റ്ററന്റ് നടത്തിയിരുന്ന തിരുവനന്തപുരം സ്വദേശി സുനില്‍ മോഹന്‍ ജോര്‍ജിനെ(45) മരിച്ച നിലയില്‍ കണ്ടെത്തി. രാവിലെ റസ്റ്ററന്റിൽ ക്ലീനിങ് ജോലിക്കു എത്തിയവരാണ് സ്ഥാപനം തുറക്കാതെ കിടക്കുന്നതിനാൽ പരിസരത്തുള്ളവരെ വിവരം അറിയിച്ചത്. തുടർന്ന് അവർ സ്‌കോട്ടിഷ് പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി വാതില്‍ തുറന്നപ്പോഴാണ് സുനിലിനെ മരിച്ച കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പനിയും അതിനെ തുടർന്നുള്ള അസ്വസ്ഥതകളും ഉണ്ടായിരുന്ന സുനിലിന് ഉറക്കത്തില്‍ മരണം സംഭവിച്ചതായാണു പ്രാഥമിക നിഗമനം.