ലൈബ്രറികൾ വായനയുടെ ജനാധിപത്യ വൽകരണത്തിൻ്റെ ഭാഗം: സ്പീക്കർ എ.എൻ.ഷംസീർ

IMG_20230210_224842_(1200_x_628_pixel)

തിരുവനന്തപുരം :ലൈബ്രറികൾ വായനയുടെ ജനാധിപത്യ വൽകരണത്തിൻ്റെ ഭാഗമെന്നും എല്ലാ നാട്ടിലും ലൈബ്രറികൾ ഉണ്ടാവണമെന്നും നിയമസഭ സ്പീക്കർ എ.എൻ.ഷംസീർ. നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൻ്റെ ഭാഗമായി പാറശ്ശാല നിയോജകമണ്ഡലത്തിലെ 52 ഗ്രന്ഥശാലകൾക്ക് എംഎൽഎയുടെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച് വാങ്ങി നൽകിയ പുസ്തകങ്ങളുടെ വിതരണോദ്ഘാടനവും മണ്ഡലത്തിലെ യുവ എഴുത്തുകാർക്കുള്ള സ്നേഹാദരവും നിർവഹിച്ചു സംസാരിക്കുകായിരുന്നു അദ്ദേഹം.

വായന കുറയുന്നു എന്ന് പറയുന്നതിൽ കഴമ്പില്ലെന്ന് നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം തെളിയിച്ചു. രണ്ടു ലക്ഷത്തിലേറെ പേരാണ് പുസ്തകോത്സവത്തിൽ പങ്കെടുക്കാൻ എത്തിയത്. എല്ലാ പ്രസാധകരെയും സംതൃപ്തരാക്കിയാണ് നിയമസഭാ പുസ്തകോത്സവം സംഘടിപ്പിച്ചത് എന്നും സ്പീക്കർ പറഞ്ഞു.അക്ഷര മധുരം എന്ന പേരിൽ അരുവിപ്പുറം മഠത്തിൽ നടന്ന പരിപാടിയിൽ പാറശ്ശാല എംഎൽഎ, സി കെ ഹരീന്ദ്രൻ അദ്ധ്യക്ഷനായി. കവി പ്രൊഫ. വി.മധുസൂദനൻ നായർ മുഖ്യാതിഥിയായി. അരുവിപ്പുറം മഠാധിപതി സാന്ദ്രാനന്ദ സ്വാമികൾ മുഖ്യ സന്ദേശം നൽകി.

പാറശ്ശാല നിയോജക മണ്ഡലത്തിലെ കുട്ടികളെയും മുതിർന്നവരെയും വായനയിലേക്ക് നയിക്കാനായി ‘സൂര്യകാന്തി’, ‘അക്ഷരമധുരം’ ഉൾപ്പെടെ വിവിധ പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് സി കെ ഹരീന്ദ്രൻ എം എൽ എ പറഞ്ഞു. ‘അക്ഷരമധുര’ത്തിലൂടെ മണ്ഡലത്തിലെ ഗ്രന്ഥശാലകൾക്ക് മന്ദിരം, കമ്പ്യൂട്ടർ, ഓൺലൈൻ പഠന സംവിധാനം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനവും നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ വിവിധ തദ്ദേശഭരണ ജനപ്രതിനിധികൾ, ഗ്രന്ഥശാലാ, സാംസ്കാരിക പ്രവർത്തകൻ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!