തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരന്‍ ആത്മഹത്യ ചെയ്‌ത നിലയില്‍. റിമാന്‍ഡ് പ്രതിയായ ബിജുവാണ് (47) മരിച്ചത്. ഇന്ന് പുലര്‍ച്ചെ 5.45 ഓടെ ജയില്‍ ഉദ്യോഗസ്ഥരാണ് ആത്മഹത്യ ചെയ്‌തതായി കണ്ടെത്തിയത്. ഉടനെ തന്നെ ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
പോത്തൻകോട് സ്വദേശിയായ ഇയാളെ മോഷണശ്രമത്തിന് നവംബർ 24 നാണ് റിമാൻഡ് ചെയ്‌തത്. നവംബർ 26 ന് സെൻട്രൽ ജയിലിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.